എയ്ഡഡ് സ്കൂളുകളിൽ റിക്രൂട്ട്മെന്‍റ് ബോര്‍ഡ്; ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ ഓർത്തഡോക്സ് സഭ
ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ നടത്തുന്ന ആസൂത്രിത ശ്രമം അപലപനീയമാണെന്നും ഓർത്തഡോക്സ് സഭ
എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് പ്രത്യേക റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വേണമെന്ന ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ ഓർത്തഡോക്സ് സഭ. റിപ്പോർട്ട് ന്യൂനപക്ഷ വിരുദ്ധമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ നടത്തുന്ന ആസൂത്രിത ശ്രമം അപലപനീയമാണെന്നും ഓർത്തഡോക്സ് സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു.
സർക്കാർ എയ്ഡഡ് സ്കൂളുകളിലെ നിയമന ഒഴിവുകൾ ഏറ്റവും പ്രചാരമുള്ള രണ്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. കൂടാതെ, വിദ്യാഭ്യാസ വകുപ്പിന്‍റെയും സ്കൂളിന്‍റെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. റിക്രൂട്ട്മെന്‍റ് ബോർഡ് രൂപീകരിക്കണം. ബോർഡിൽ മാനേജ് മെന്‍റ്, യൂണിവേഴ്സിറ്റി, സർക്കാർ പ്രതിനിധികൾ വേണം.
നിയമന അഭിമുഖത്തിന്‍റെ ഓഡിയോയും വിഡിയോയും പകർത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈകോടതി അല്ലെങ്കിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസിനെ ഓംബുഡ്സ്മാനായി നിയമിക്കണം തുടങ്ങിയവയായിരുന്നു ശമ്പള പരിഷ്കരണ കമീഷൻ ശിപാർശകൾ.
Adjust Story Font
16