Quantcast

പുതുപ്പള്ളിയിൽ ഒരു പുണ്യാളൻ മാത്രമല്ല: ജെയ്‌കിന്റെ പരാമർശം തള്ളി ഓർത്തഡോക്സ് സഭ

കോടതി വിധി നടപ്പിലാക്കാൻ കഴിയില്ലെന്ന് പറയുന്നവർ അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ഓർക്കണമെന്ന് ഡോ.യുഹാനോൻ മാർ ദിയസ്കോറസ് മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    16 Aug 2023 6:00 AM GMT

orthodox sabha
X

കോട്ടയം: സഭാതർക്കത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പരാമർശത്തിനെതിരെ ഓർത്തഡോക്സ് സഭ. കോടതി വിധി നടപ്പിലാക്കാൻ കഴിയില്ലെന്ന് പറയുന്നവർ അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ഓർക്കണമെന്ന് ഡോക്ടടർ യുഹാനോൻ മാർ ദിയസ്കോറസ് മീഡിയവണിനോട് പറഞ്ഞു. പുതുപള്ളിയിൽ ഒരു പുണ്യാളനെയുള്ളൂ എന്ന ജെയ്ക്ക് സി തോമസിൻ്റെ പ്രസ്താവനയും യുഹാനോൻ മാർ ദിയസ്കോറസ് തള്ളി.

തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഏതെങ്കിലുമൊരു കക്ഷിയോടൊ വ്യക്തിയോടോ മമതയുണ്ടെന്നോ അല്ലെങ്കിൽ വോട്ട് ചെയ്യേണ്ടെന്നോ സഭ പറയാറില്ല. ജെയ്ക്ക് ഏത് രീതിയിലാണത് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. ഏതെങ്കിലുമൊരു വിഭാഗത്തെ പിന്തുണച്ചാൽ അത് രാഷ്ട്രീയമായി ബാധിക്കുമെന്നതിനാൽ ഇരുവിഭാഗത്തെയും സമാധാനിപ്പിക്കുവാൻ സർക്കാർ ഒരു ചർച്ച് ബില്ല് കൊണ്ടുവന്നിരുന്നു.

എന്നാൽ, ചർച്ച് ബില്ലിനെതിരെ യാക്കോബായ സഭ രംഗത്തെത്തുകയും സുപ്രിം കോടതി വിധി നടപ്പാക്കുകയും ചെയ്തു. ഓർത്തഡോക്സ് സഭ അനുനയ നീക്കങ്ങൾക്ക് സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചൊരു ഉറച്ച തീരുമാനമെടുക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. ഈ സന്ദർഭത്തിലാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് വരുന്നതെന്നതും നിർണായകമാണ്.

കോടതിവിധി നടപ്പിലാക്കാൻ കഴിയുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കാൻ തയ്യാറാകണമെന്ന നിലപാടാണ് ഓർത്തഡോക്സ് സഭ സ്വീകരിച്ചിരിക്കുന്നത്.

TAGS :

Next Story