Quantcast

ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്കം; ആറ് പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക്ക് ഹൈക്കോടതി നിർദേശം

ഏറ്റെടുത്ത പള്ളികളുടെ താക്കോൽ ജില്ലാ കലക്ടർമാർ സൂക്ഷിക്കണമെന്നും കോടതി

MediaOne Logo

Web Desk

  • Published:

    30 Aug 2024 11:05 AM GMT

Orthodox - Jacobite Church Controversy; High Court directs Collectors to take over six mosques, latest news malayalam ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്കം; ആറ് പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക്ക് ഹൈക്കോടതി നിർദേശം
X

കൊച്ചി: ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്കത്തിൽ നിർണായ തീരുമാനവുമായി ഹൈക്കോടതി. തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ജില്ലാ കലക്ടർമാർ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എറണാകുളം, പാലക്കാട് ജില്ലാ കലക്ടർമാർക്കാണ് നിർദ്ദേശം. ഏറ്റെടുത്ത പള്ളികളുടെ താക്കോൽ ജില്ലാ കലക്ടർമാർ സൂക്ഷിക്കണമെന്നും പള്ളികൾക്ക് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യ ഹരജികളിൽ എറണാകുളം, പാലക്കാട് ജില്ലാ കലക്ടർമാരെ കോടതി കക്ഷി ചേർത്തു.

പള്ളിത്തർക്കത്തിൽ ഹൈക്കോടതിയുടെ തുടർച്ചയായ അന്ത്യശാസനത്തിലും സുപ്രിം കോടതി വിധി നടപ്പാക്കാനായിരുന്നില്ല. വിധി നടപ്പാക്കാനാകാത്ത സാഹചര്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് വിധി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. കർമ്മപദ്ധതി തയ്യാറാക്കി വിധി നടപ്പിലാക്കിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഹൈക്കോടതി നിർദേശം.

1934ലെ ഭരണഘടന പ്രകാരം തർക്കം നിലനിൽക്കുന്ന പള്ളികളുടെ അവകാശം ഓർത്തഡോക്സ് സഭയ്ക്ക് ആണെന്നായിരുന്നു 2017 ലെ സുപ്രിം കോടതി വിധി. പിന്നാലെ മുളന്തുരുത്തി, വടകര, കോലഞ്ചേരി അടക്കമുള്ള 63 പള്ളികൾ ഓർത്തഡോക്സ് സഭക്ക്‌ കൈമാറിയിരുന്നു. നിലവിൽ 360 പള്ളികളുടെ കാര്യത്തിലാണ് തർക്കം തുടരുന്നത്. ഇതിൽ മഴുവന്നൂർ, പുളിന്താനം, ഓടക്കാലി അടക്കമുള്ള 6 പള്ളികൾക്ക് ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഇവിടങ്ങളിൽ സുപ്രിം കോടതി വിധി വേഗത്തിൽ നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

TAGS :

Next Story