ഒ.വി വിജയൻ സ്മാരക പുരസ്കാരം ടി.ഡി രാമകൃഷ്ണനും അംബികാസുതൻ മാങ്ങാടിനും
യുവകഥാ വിഭാഗത്തിൽ അർജുൻ അരവിന്ദിനാണ് പുരസ്കാരം. അർജുന്റെ 'ഇസഹപുരാണം' ആണ് പുരസ്കാരത്തിന് അർഹമായ കൃതി
ഈ വർഷത്തെ ഒ.വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടി.ഡി രാമകൃഷ്ണന്റെ 'മാമ ആഫ്രിക്ക'യ്ക്കാണ് നോവൽ പുരസ്കാരം. കഥാസമാഹാരത്തിനുള്ള പുരസ്കാരത്തിന് അംബികാസുതൻ മാങ്ങാടിന്റെ 'ചിന്നമുണ്ടി'യും അർഹമായി.
യുവകഥാ വിഭാഗത്തിൽ അർജുൻ അരവിന്ദിനാണ് പുരസ്കാരം. അർജുന്റെ 'ഇസഹപുരാണം' ആണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട കൃതി. ശാലിനി സി.കെ(ലൗ ഹാൻഡിൽസ്)ക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ തസ്രാക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.വി വിജയൻ സ്മാരക സമിതിയാണ് ഓരോ വർഷവും മലയാളത്തിലെ മികച്ച സാഹിത്യരചനകൾക്ക് പുരസ്കാരം നൽകുന്നത്. ഇതിഹാസ എഴുത്തുകാരന്റെ സ്മരണാർത്ഥമാണ് പുരസ്കാരം നൽകിവരുന്നത്. നോവൽ, കഥാസമാഹാരം എന്നിവയ്ക്ക് 25,000 രൂപയും കഥയ്ക്ക് 10,000 രൂപയുമാണ് പുരസ്കാരത്തുക. ടി. പത്മനാഭൻ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർക്കാണ് കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.
Summary: OV Vijayan Memorial Award to TD Ramakrishnan(Mama Africa) and Ambikasuthan Mangad(Chinnamundi)
Adjust Story Font
16