Quantcast

വീഡിയോ ചിത്രീകരണത്തിനിടെയുള്ള അപകടം; ആൽവിനെ ഇടിച്ച ബെൻസ് ഓടിച്ചത് ഉടമ സാബിത്

നേരത്തെ ജീവനക്കാരൻ റയീസാണ് വാ​​ഹനമോടിച്ചതെന്നായിരുന്നു വാർത്ത പുറത്തുവന്നിരുന്നത്

MediaOne Logo

Web Desk

  • Updated:

    2024-12-11 07:34:10.0

Published:

11 Dec 2024 5:20 AM GMT

വീഡിയോ ചിത്രീകരണത്തിനിടെയുള്ള അപകടം; ആൽവിനെ ഇടിച്ച ബെൻസ് ഓടിച്ചത് ഉടമ സാബിത്
X

കോഴിക്കോട്: പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ ആൽവിനെ ഇടിച്ചത് ബെൻസ് എന്ന് പോലിസ്. വാഹന ഉടമ സാബിത്ത് ആണ് വാഹനം ഓടിച്ചിരുന്നത്. ലാൻഡ് റോവർ ഡിഫൻഡർ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവർ ആദ്യം പൊലിസിന് മൊഴി നൽകിയത്. ആൽവിൻ്റെ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇടിച്ച വാഹനം പോലിസ് കണ്ടെത്തിയത്. ഈ വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും, തുടർനടപടിക്കായി മോട്ടോർ വാഹന വകുപ്പിന് റിപോർട്ട് നൽകുമെന്നും പോലിസ് പറഞ്ഞു. സാബിത്തിനും ജീവനക്കാരൻ റയിസിനുമെതിരെ കേസെടുക്കും.

വടകര കടമേരി സ്വദേശി ആല്‍വിനാണ് സ്വകാര്യ സ്ഥാപനത്തിന്‍റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് മരിച്ചത്. തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണം, ഇടിയുടെ ആഘാതത്തിൽ ആന്തരിക ക്ഷതവുമുണ്ടായി എന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപോർട്ട്. 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിൻ്റെ പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം.സ്ഥാപന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർ ഓടിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ ചേസിംഗ് വീഡിയോയാണ് ആൽവിൻ മൊബൈലിൽ ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെൻസ് ജീ വാഗൺ ആൽവിനെ ഇടിക്കുകയായിരുന്നു.

പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ആൽവിൻെറ മ്യതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി .

TAGS :

Next Story