റെസ്റ്റ് ഹൗസിൽ റിയാസിന്‍റെ മിന്നല്‍ പരിശോധന; മാനേജര്‍ക്ക് സസ്പെന്‍ഷന്‍...!
എന്നാൽ സ്ഥലം മാറ്റം കിട്ടി ഇന്നാണ് തിരുവനന്തപുരത്തെത്തിയതെന്നും തൻറെ ഭാഗം കേൾക്കാതെയാണ് വകുപ്പുതല നടപടിയെടുത്തതെന്നുമാണ് റെസ്റ്റ് ഹൌസ് മാനേജരായ വിപിനനൻ പറഞ്ഞത്.
തിരുവനന്തപുരത്തെപി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മിന്നല്‍ പരിശോധന. റെസ്റ്റ് ഹൗസിൽ ശുചിത്വമില്ലെന്ന് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ് ക്ഷുഭിതനായി. വീഴ്ച വരുത്തിയ റെസ്റ്റ് ഹൗസ് മാനേജറെ സസ്പെൻഡ് ചെയ്തു . സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൌസുകളില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതുമാണ്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ റെസ്റ്റ് ഹൌസില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ കണ്ടതാകട്ടെ വൃത്തിഹീനമായി കിടക്കുന്ന അടുക്കളയും പരിസരവും.
ഇതുകണ്ട് ക്ഷുഭിതനായ മന്ത്രി 'ഇങ്ങനെ പോയാൽ മതിയെന്ന് വിചാരിച്ചാൽ വെച്ച് പൊറുപ്പിക്കില്ല. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും' എന്ന് തുറന്നടിച്ചു. പിന്നാലെ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം റെസ്റ്റ് ഹൌസ് മാനേജരായ വിപിനനെ ചീഫ് എന്‍ജിനീയര്‍ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ സ്ഥലം മാറ്റം കിട്ടി ഇന്നാണ് തിരുവനന്തപുരത്തെത്തിയതെന്നും തന്‍റെ ഭാഗം കേള്‍ക്കാതെയാണ് വകുപ്പുതല നടപടിയെടുത്തതെന്നുമാണ് റെസ്റ്റ് ഹൌസ് മാനേജരായ വിപിനനന്‍ പറഞ്ഞത്.
Adjust Story Font
16