എന്തിന് കൃത്രിമ കൈ? ബോംബ് നിര്‍മാണം നിര്‍ത്തിയാല്‍ പോരേ? വിഷ്ണുനാഥ്
'കൃത്രിമ കൈ ഏർപ്പാടാക്കുന്നതിനേക്കാൾ നല്ലത് പാർട്ടി ഗ്രാമങ്ങളിലെ ബോംബ് നിർമാണമെന്ന കുടിൽ വ്യവസായം നിര്‍ത്തുന്നതല്ലേ?'
ബോംബ് നിര്‍മാണത്തിനിടെ കൈ നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമ കൈ എത്തിച്ചുനല്‍കാന്‍ സിപിഎം തീരുമാനിച്ചെന്ന വാര്‍ത്ത പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. കൃത്രിമ കൈ ഏർപ്പാടാക്കുന്നതിനേക്കാൾ നല്ലത് പാർട്ടി ഗ്രാമങ്ങളിലെ ബോംബ് നിർമാണമെന്ന കുടിൽ വ്യവസായം നിര്‍ത്തുന്നതല്ലേ എന്നാണ് വിഷ്ണുനാഥിന്‍റെ ചോദ്യം.
"ബോംബ് നിർമാണത്തിൽ കൈ നഷ്ടപ്പെടുന്നവർക്ക് കൃത്രിമ കൈ എത്തിച്ചു നൽകാൻ സിപിഎം തീരുമാനിച്ചതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. കൃത്രിമ കൈ ഏർപ്പാടാക്കുന്നതിനേക്കാൾ നല്ലത് പാർട്ടി ഗ്രാമങ്ങളിലെ ബോംബ് നിർമ്മാണമെന്ന കുടിൽ വ്യവസായം തന്നെ നിർത്തലാക്കിയാൽ പോരേ? പറ്റില്ല, അല്ലേ" എന്നാണ് വിഷ്ണുനാഥിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസം കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന് കൈ നഷ്ടമായിരുന്നു. ഇങ്ങനെ കൈ നഷ്ടമായവര്‍ക്ക് കൃത്രിമ കൈ വിദേശത്ത് നിന്ന് എത്തിച്ചുകൊടുക്കാന്‍ സിപിഎം ആലോചിക്കുന്നുവെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത പങ്കുവെച്ചാണ് വിഷ്ണുനാഥിന്‍റെ പ്രതികരണം.
ബോംബ് നിർമ്മാണത്തിൽ കൈ നഷ്ടപ്പെടുന്നവർക്ക് കൃത്രിമ കൈ എത്തിച്ചു നൽകാൻ സിപിഎം തീരുമാനിച്ചതായി കേരള കൗമുദി റിപ്പോർട്ട്...
Posted by Pc vishnunadh on Monday, April 19, 2021
Adjust Story Font
16