മലയാളത്തിന്‍റെ സംഗീതമധുരനാദം; ഭാവഗായകന് വിട ചൊല്ലാനൊരുങ്ങി നാട്, സംസ്കാരം ഇന്ന്
സ്കൂളിലെ പൊതുദർശനത്തിന് ശേഷം പാലിയം തറവാട്ടിലേക്ക് കൊണ്ടുപോകും
തൃശൂര്‍: വിട പറഞ്ഞ ഗായകൻ പി. ജയചന്ദ്രന്‍റെ സംസ്കാരം ഇന്ന് . വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം ചേന്ദമംഗലത്തെ പാലിയം തറവാട്ടു വളപ്പിലാണ് സംസ്കാരം. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് രാവിലെ 8.30 ഓടെ മൃതദേഹം ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെത്തിക്കും.
സ്കൂളിലെ പൊതുദർശനത്തിന് ശേഷം പാലിയം തറവാട്ടിലേക്ക് കൊണ്ടുപോകും. സാമൂഹിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തും. ഇന്നലെ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമിയിലുമായി നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.
Next Story
Adjust Story Font
16