പി. ജയരാജൻ വധശ്രമക്കേസ്: പ്രതികളെ വെറുതെവിട്ട വിധിക്കെതിരായ അപ്പീൽ ഇന്ന് സുപ്രിംകോടതി പരിഗണിക്കും
പ്രതികളെ കുറ്റവിമുക്തരാക്കിയത് റദ്ദാക്കണമെന്ന് ജയരാജനും സംസ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്

ന്യൂഡൽഹി: സിപിഎം നേതാവ് പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതേവിട്ട വിധിക്കെതിരായ അപ്പീൽ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ സുപ്രിംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
പ്രതികളെ കുറ്റവിമുക്തരാക്കിയത് റദ്ദാക്കണമെന്ന് ജയരാജനും സംസ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വെറുതേവിട്ട കുനിയിൽ ഷാനൂബ്, തൈക്കണ്ടി മോഹനൻ, പാര ശശി, ജയപ്രകാശൻ, അജിത് കുമാർ, പ്രശാന്ത്, മനോജ് എന്നിവർക്കാണ് നോട്ടീസയച്ചത്. 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം ജയരാജനെ കണ്ണൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പ്രതികളിൽ എട്ടുപേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Next Story
Adjust Story Font
16