പി.ജയരാജന്‍ ഇത്തവണയും സെക്രട്ടറിയേറ്റില്‍ ഇല്ല
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എട്ട് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എട്ട് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. പി.എ മുഹമ്മദ് റിയാസ്, എം.സ്വരാജ് ഉള്‍പ്പെടെ പതിനേഴംഗ സെക്രട്ടേറിയറ്റില്‍ എട്ട് പേരും പുതുമുഖങ്ങളാണ്. പി.ജയരാജൻ ഇത്തവണയും സെക്രട്ടറിയേറ്റിൽ ഇല്ല.
89 അംഗ സംസ്ഥാന സമിതിയെയാണ് തെരഞ്ഞെടുത്തത്. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് എ.എ റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പനോളി വല്‍സന്‍, മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി, രാജു എബ്രഹാം, കെ അനില്‍കുമാര്‍, കെ കെ ലതിക, വി ജോയി, കെ എ സലീഖ, ആര്‍ കേളു തുടങ്ങിയവര്‍ സംസ്ഥാന സമിതിയിലെത്തിയിട്ടുണ്ട്.
ജില്ലാ സെക്രട്ടറിമാരായ എ.വി റസല്‍, ഇ.എന്‍ സുരേഷ് ബാബു, സി.വി വര്‍ഗീസ് എന്നിവരെ സംസ്ഥാന സമിതിയിലുൾപ്പെടുത്തി. നേരത്തെ ക്ഷണിതാവായിരുന്ന തൃശൂർ ജില്ലാ സെക്രട്ടറി വി വി വർഗീസിനെ സംസ്ഥാന സമിതിയിൽ സ്ഥിരാംഗമാക്കി. മന്ത്രി ബിന്ദുവിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കി. സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയ എം. ചന്ദ്രനാണ് കൺട്രോൾ കമ്മീഷൻ ചെയർമാൻ.
Adjust Story Font
16