Quantcast

'ചെയ്ത തെറ്റ് ആവർത്തിക്കാൻ സാധ്യതയുണ്ട്'; പി. ശശിയുടെ നിയമനത്തിൽ എതിർപ്പറിയിച്ച് പി. ജയരാജൻ

നേതാക്കളുടെ ചുമതല വിഭജിക്കുന്ന കമ്മിറ്റി ചർച്ചയിൽ രൂക്ഷ വിമർശനമുണ്ടായി. പി.ശശിയുടെ നിയമന വാർത്ത ചോർന്നതിനെ എം.വി ജയരാജൻ ചോദ്യം ചെയ്തു. ചുമതല വിഭജനത്തിൽ സന്തുലനം പാലിച്ചില്ലെന്നും വിമർശനമുയർന്നു.

MediaOne Logo

Web Desk

  • Updated:

    2022-04-19 16:14:54.0

Published:

19 April 2022 4:10 PM GMT

ചെയ്ത തെറ്റ് ആവർത്തിക്കാൻ സാധ്യതയുണ്ട്; പി. ശശിയുടെ നിയമനത്തിൽ എതിർപ്പറിയിച്ച് പി. ജയരാജൻ
X

തിരുവനന്തപുരം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജന്റെ വിമർശനം. പൊളിറ്റിക്കൽ സെക്രട്ടറി നിയമനത്തിൽ സൂക്ഷ്മത പുലർത്തണമെന്ന് പറഞ്ഞ ജയരാജൻ ചെയ്ത തെറ്റ് ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. നിയമനം ചർച്ച ചെയ്യുമ്പോഴല്ലേ എതിർപ്പ് പറയേണ്ടതെന്ന കോടിയേരിയുടെ ചോദ്യത്തിന് സംസ്ഥാന കമ്മിറ്റിയിൽ വരുമ്പോഴല്ലേ ചർച്ച ചെയ്യാൻ കഴിയുള്ളൂവെന്നായിരുന്നു ജയരാജന്റെ മറുപടി.

നേതാക്കളുടെ ചുമതല വിഭജിക്കുന്ന കമ്മിറ്റി ചർച്ചയിൽ രൂക്ഷ വിമർശനമുണ്ടായി. പി.ശശിയുടെ നിയമന വാർത്ത ചോർന്നതിനെ എം.വി ജയരാജൻ ചോദ്യം ചെയ്തു. ചുമതല വിഭജനത്തിൽ സന്തുലനം പാലിച്ചില്ലെന്നും വിമർശനമുയർന്നു. ചിലർക്ക് ചുമതല നൽകിയത് പേരിന് മാത്രമാണെന്നായിരുന്നു എ.എൻ ഷംസീറിന്റെ വിമർശനം.

പുതിയ ചുമതലകൾക്ക് ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം അംഗീകാരം നൽകുന്നതിന് മുമ്പ് തന്നെ വിവരങ്ങൾ ചോർന്നിരുന്നു. ഇ.പി ജയരാജനാണ് പുതിയ എൽഡിഎഫ് കൺവീനർ. പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായും പുത്തലത്ത് ദിനേശനെ ദേശാഭിമാനി ചീഫ് എഡിറ്റർ ആയും നിയമിച്ചു. ചിന്ത പബ്ലിക്കേഷൻസ് ചുമതല എം. സ്വരാജിനാണ്, ടി.എം തോമസ് ഐസക് ആണ് പുതിയ ചിന്ത പത്രാധിപർ, സംസ്ഥാന കമ്മിറ്റിയിലെ ഒരു ഒഴിവിലേക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീശിനെ തെരഞ്ഞെടുത്തു. എസ്എഫ്‌ഐയുടെ ചുമതല എ.കെ ബാലന് നൽകി.

TAGS :

Next Story