പി.കുഞ്ഞാവു ഹാജി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്
നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്‍റും സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റായി പി.കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്‍റും സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്. അന്തരിച്ച ടി. നസറുദ്ദീന് പകരമാണ് കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തത്. തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്.
സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഐക്യകണ്ഠേനെയാണ് കുഞ്ഞാവു ഹാജിക്ക് പ്രസിഡന്‍റിന്‍റെ ചുമതല നൽകാൻ തീരുമാനമായത്.
Next Story
Adjust Story Font
16