Quantcast

പാലക്കാട് സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞ് പി.സരിന്‍; ഇടതുപക്ഷവുമായി ചർച്ച നടത്തിയെന്ന് സൂചന

പാലക്കാട് മത്സരിക്കാനും സാധ്യതയുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-10-16 05:28:54.0

Published:

16 Oct 2024 4:10 AM GMT

p sarin
X

പാലക്കാട്: പാലക്കാട് സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞ് കെപിസിസി സോഷ്യൽ മീഡിയ ചെയർമാൻ പി.സരിൻ. ഇന്ന് രാവിലെ 11.30 ന് മാധ്യമങ്ങളെ കാണും. പാലക്കാട് മത്സരിക്കാനും സാധ്യതയുണ്ട്. ഇടതുപക്ഷവുമായി ചർച്ച നടത്തിയെന്നാണ് സൂചന. ഇതിനിടെ താന്‍ അഡ്മിനായ കെപിസിസി മീഡിയ ഗ്രൂപ്പിൽ നിന്ന് ഗുഡ് ബൈ പറഞ്ഞ് സരിൻ ലെഫ്റ്റ് ആയി.

കഴിഞ്ഞ ദിവസമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർഥി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ പാലക്കാട് മുൻ എംപി കൂടിയായ രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ.

ഷാഫി പറമ്പിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ തെരഞ്ഞെടുപ്പിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് മണ്ഡലത്തിലെ മുൻ എംഎൽഎയായ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാലക്കാട് ഡിസിസിയിൽ അതൃപ്തി ഉടലെടുക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവടക്കം രാഹുലിനെ പിന്തുണച്ചതോടെയാണ് പാലക്കാട് രാഹുലിന് കളമൊരുങ്ങുന്നത്. കെ.മുരളീധരന്‍, പി.സരിന്‍ എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ രാഹുലിന് നറുക്ക് വീഴുകയായിരുന്നു.

അതേസമയം പാലക്കാട്ടെ കോൺഗ്രസിനുള്ളിലെ അതൃപ്തി മുതലാക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. പി.സരിൻ അടക്കമുള്ളവരോട് സിപിഎം പ്രാദേശിക നേതൃത്വം സംസാരിച്ചെന്നാണ് സൂചന. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളും ചർച്ചയുടെ ഭാഗമായി. ബിജെപിക്കുള്ളിലും അതൃപ്തിയുണ്ടെന്ന് സിപിഎം വിലയിരുത്തൽ.



TAGS :

Next Story