'പി.പി ദിവ്യയുടെ ഭർത്താവ് പി. ശശിയുടെ ബിനാമി, ശശിക്ക് പല സ്ഥലത്തും പെട്രോൾ പമ്പുണ്ട്': പി.വി അൻവർ
'പി.ശശിയുടെ നിർദേശപ്രകാരമാണ് ദിവ്യ പ്രതികരിച്ചത്'
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ വിടാതെ നിലമ്പൂർ എംഎൽഎ പി.വി അൻവർ. കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയുടെ ഭർത്താവ് പി. ശശിയുടെ ബിനാമിയാണെന്ന് അൻവർ പറഞ്ഞു. ശശിക്ക് പല സ്ഥലത്തും പെട്രോൾ പമ്പുണ്ടെന്നും ശശിയുടെ കൽപ്പനയ്ക്ക് എഡിഎം വഴങ്ങിയില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
പി.ശശിയുടെ നിർദേശപ്രകാരമാണ് ദിവ്യ പ്രതികരിച്ചത്. നവീൻ ബാബുവിൻ്റെ മരണത്തിൽ സിപിഎമ്മിനാണ് ഉത്തരവാദിത്തമെന്നും അൻവർ കൂട്ടിച്ചേർത്തു.
പാലക്കാടും, ചേലക്കരയും സ്വതന്ത്രസ്ഥാനാർഥികളെയും അൻവർ പ്രഖ്യാപിച്ചു. പാലക്കാട് ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജും ചേലക്കരയിൽ കോൺഗ്രസ് നേതാവായിരുന്ന എൻ.കെ സുധീറുമാണ് സ്ഥാനാർഥികൾ. വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് പിന്തുണ നൽകുമെന്നും പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്നും അൻവർ പറഞ്ഞു.
Adjust Story Font
16