Quantcast

ആത്മകഥയിലെ പരാമർശം മാനഹാനിയുണ്ടാക്കി; ടിക്കാറാം മീണക്കെതിരെ വക്കീൽ നോട്ടീസയച്ച് പി. ശശി

പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിൻമാറണമെന്നും മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-05-01 14:11:37.0

Published:

1 May 2022 2:02 PM GMT

ആത്മകഥയിലെ പരാമർശം മാനഹാനിയുണ്ടാക്കി; ടിക്കാറാം മീണക്കെതിരെ വക്കീൽ നോട്ടീസയച്ച് പി. ശശി
X

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ കമ്മിഷണറായിരുന്ന ടിക്കാറാം മീണയുടെ ആത്മകഥയിലെ പരാമർശം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി വക്കീൽ നോട്ടീസയച്ചു. 'തോൽക്കില്ല ഞാൻ' എന്ന പുസ്തകത്തിലെ പരാമർശം അടിസ്ഥാന രഹിതവും കള്ളവുമാണെന്നും മനപൂർവം തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിൻമാറണമെന്നും മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും പി. ശശി ആവശ്യപ്പെട്ടു. മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ കെ. വിശ്വൻ മുഖേനയാണ് പി. ശശി വക്കീൽ നോട്ടിസ് അയച്ചത്.

തൃശൂർ കലക്ടറായിരിക്കെ വ്യാജ കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റിയതിന് പിന്നിൽ പി. ശശിയാണെന്നാണ് ടിക്കാറാം മീണ പുസ്തകത്തിൽ ആരോപിച്ചിരുന്നത്. വയനാട്ടിൽ ചുമതലയേറ്റപ്പോഴും പ്രതികാരം തുടർന്നെന്നും മീണ പുസ്തകത്തിൽ പറഞ്ഞു. അന്ന് ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി. ശശി. വ്യാജ കള്ള് നിർമിച്ചവരെ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിർപ്പ് പറഞ്ഞു. സത്യസന്ധമായി ജോലി ചെയ്യാൻ അനുവദിക്കാതിരുന്ന നേതൃത്വമായിരുന്നു ശശിക്കു പിന്നിലെന്നും ആത്മകഥയിൽ പറയുന്നു. രാഷ്ട്രീയ സമ്മർദങ്ങൾക്ക് അടിമപ്പെടാതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടുവെന്നും പുസ്തകത്തിൽ പറഞ്ഞിരുന്നു.

കരുണാകരൻ സർക്കാരിന്റെ കാലത്തെ ദുരനുഭവവും മീണ തുറന്ന് പറഞ്ഞിട്ടുണ്ട്. ഗോതമ്പ് തിരിമറി പുറത്ത് കൊണ്ട് വന്നതിന് ടി.എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും പറഞ്ഞു. സർവീസിൽ മോശം പരാമർശം എഴുതി. അത് തിരുത്താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും ആത്മകഥയിൽ പറഞ്ഞു. 'തോൽക്കാനില്ല ഞാൻ' പുസ്തകം മേയ് രണ്ടിനാണ് പ്രകാശനം ചെയ്യുന്നത്.

P. Shashi sends notice to Tikaram Meena on defamatory reference in the autobiography

TAGS :

Next Story