പടയപ്പ വീണ്ടും ജനവാസമേഖലയിൽ; മൂന്നാറിൽ കൃഷി നശിപ്പിച്ചു
പുലർച്ചെയെത്തിയ കാട്ടാന പ്രദേശത്തെ ബീൻസ് കൃഷിയടക്കം നശിപ്പിച്ചാണ് കാട് കയറിയത്
ഇടുക്കി: മൂന്നാറിൽ പടയപ്പ വിണ്ടും ജനവാസ മേഖലയിലിറങ്ങി. ഗ്രാംഹാസ് ലാൻഡ് എസ്റ്റേറ്റിലാണ് ആന എത്തിയത്. പുലർച്ചെയെത്തിയ കാട്ടാന പ്രദേശത്തെ ബീൻസ് കൃഷിയടക്കം നശിപ്പിച്ചാണ് കാട് കയറിയത്.
ആന ബീൻസ് പറിച്ച് കഴിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നാട്ടുകാർ ഏറെ പണിപ്പെട്ട്, ശബ്ദമുണ്ടാക്കിയാണ് ആനയെ ഓടിച്ചത്. മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ആന ഉണ്ടാക്കിയിട്ടില്ല.
Next Story
Adjust Story Font
16