Quantcast

റേഷൻകട തകർത്ത് അരി അകത്താക്കി പടയപ്പ; ഭീതി പരത്തി കാടുകയറി

ജനവാസ മേഖലയിലിറങ്ങുമെങ്കിലും പടയപ്പ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു

MediaOne Logo

Web Desk

  • Updated:

    29 Dec 2023 7:03 AM

Published:

29 Dec 2023 5:18 AM

padayappa_munnar
X

ഇടുക്കി: ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കട കാട്ടാന തകർത്തു. കഴിഞ്ഞ രണ്ടു ദിവസമായി കാട്ടാന ജനവാസ മേഖലയിൽ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പടയപ്പയെ പ്രകോപിപ്പിച്ച ജീപ്പ് യാത്രക്കാർക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു.

പുലർച്ചെ ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെത്തിയ ആന റേഷൻകടയുടെ മേൽക്കൂര തകർത്ത് അരി അകത്താക്കി. നാട്ടുകാർ ശബ്ദമുണ്ടായിക്കായാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസം ഗ്യാപ്പ് റോഡിൽ പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ആനയെ പ്രകോപിപ്പിക്കുന്നതാണ് ആക്രമണത്തിന് കാരണമാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. ഇന്നലെ പടയപ്പയെ പ്രകോപിപ്പിച്ച ജീപ്പ് യാത്രക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനവാസ മേഖലയിലിറങ്ങുമെങ്കിലും പടയപ്പ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഭക്ഷണം കഴിച്ച് മടങ്ങുന്നതാണ് ശീലം, ആളുകൾ പ്രകോപിപ്പിക്കുന്നതാണ് ആന അക്രമാസക്തനാകാൻ കാരണമെന്നും പ്രദേശവാസികൾ പറയുന്നു.

TAGS :

Next Story