ബി.ജെ.പി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാൽ
കോൺഗ്രസിൽ കുറേ വർഷങ്ങളായി അസംതൃപ്തയായിരുന്നെന്ന് പത്മജ പറഞ്ഞു
ഡൽഹി: പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ. പ്രകാശ് ജാവഡേക്കറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കോൺഗ്രസിൽ കുറേ വർഷങ്ങളായി അസംതൃപ്തയായിരുന്നെന്ന് പത്മജ പറഞ്ഞു. പാർട്ടിയിൽ വർഷങ്ങളായി താൻ അവഗണന നേരിട്ടു. പരാതികൾ നൽകിയിട്ടും പരിഹരിച്ചില്ല. തനിക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ സാധിച്ചില്ല. തൃശൂരിലേക്ക് കടക്കാൻ പോലും സാധിക്കാത്ത അവസ്ഥയായി. മോദിയുടെ പ്രവർത്തനം തന്നെ ആകർഷിച്ചെന്നും പത്മജ പറഞ്ഞു.
'കോണ്‍ഗ്രസ് പ്രവർത്തകരെക്കുറിച്ച് ആലോചിക്കുമ്പോൾ മാനസിക ബുദ്ധിമുട്ടുണ്ട്. ഞാൻ ജനിച്ചത് കോണ്‍ഗ്രസ് പാർട്ടിയിലേക്കാണ്. അച്ഛൻ മരിച്ചപ്പോൾ പോലും പാർട്ടി വിട്ടില്ല. നേതാക്കൾക്ക് എന്നെ മനസിലായില്ലെങ്കിലും പ്രവർത്തകർക്ക് മനസിലാകും. ചേച്ചി ഒറ്റയ്ക്കല്ല, ഞങ്ങള് കൂടെ വരാം എന്നാണ് പ്രവർത്തകർ പറയുന്നത്. അതെനിക്ക് ധൈര്യം തരുന്നുണ്ട്'- പത്മജ പറഞ്ഞു. മോദി കേരളത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. അതുകൊണ്ടാണ് ആളുകൾ ബിജെപിയിലേക്ക് വരുന്നതെന്ന് പ്രകാശ് ജാവേഡേക്കർ പറഞ്ഞു.
Adjust Story Font
16