Quantcast

പൗരത്വനിയമം, ഏക സിവിൽ കോഡ് വിഷയങ്ങളിൽ പഠിച്ചിട്ട് പ്രതികരിക്കാമെന്ന് പത്മജ

നേരത്തെ പറഞ്ഞ അഭിപ്രായമല്ല പല വിഷയങ്ങളിലും ഇപ്പോഴുള്ളതെന്നും പത്മജ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    11 March 2024 7:59 AM GMT

Padmaja Venugopal reaction on CAA
X

തൃശൂർ: പൗരത്വനിയമം, ഏക സിവിൽ കോഡ് പോലുള്ള വിഷയങ്ങളിൽ പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് പത്മജ വേണുഗോപാൽ. ഇത്രയും കാലം പറഞ്ഞതിൽനിന്ന് പലതും ഇനി പഠിക്കേണ്ടതുണ്ട്. നേരത്തെ പറഞ്ഞ അഭിപ്രായമല്ല പല വിഷയങ്ങളിലും ഇപ്പോഴുള്ളതെന്നും പത്മജ പറഞ്ഞു.

കെ. കരുണാകരൻ ഏറെ വിഷമിച്ചാണ് ഈ ഭൂമിയിൽനിന്ന് പോയത്. അതെല്ലാം കണ്ടത് താനാണ്. മുരളിയേട്ടൻ അതൊന്നും കണ്ടിട്ടില്ല. കോൺഗ്രസുകാർ വലിയ ചതിയാണ് അച്ഛനോട് ചെയ്തത്. കോൺഗ്രസ് ഈ അടുത്ത കാലത്താണ് മൃദുഹിന്ദുത്വം തുടങ്ങിയത്. ആവശ്യാനുസരണം അവർ മതേതരത്വവും മൃദുഹിന്ദുത്വവും പ്രയോഗിക്കുമെന്നും പത്മജ പറഞ്ഞു.

TAGS :

Next Story