'ഒരു മതം എന്ന് പറയുന്നവർ പാകിസ്താനിലേക് നോക്കണം, മതത്തെ അടിസ്ഥാനമായി കരുതുന്നവർക്ക് ഉള്ള മുന്നറിയിപ്പ് ആണ് പാകിസ്താൻ' - കെ.ടി ജലീൽ
'ചിലർ പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാൻ നടക്കുന്നുണ്ട്, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് മാപ്പ് എഴുതി നൽകിയാൽ മക്കത്ത് താമസിക്കാം എന്ന് പറഞ്ഞു. അതിനേക്കാൾ എനിക്കിഷ്ടം ഇവിടെ മരിച്ചുവീഴുന്നത് ആണെന്നായിരുന്നു മറുപടി.'
മലപ്പുറം: ഇന്ത്യ ഇന്ത്യ ബഹുസ്വര സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണെന്നും അത് ഇല്ലാതാക്കാൻ ആസൂത്രീത നീക്ക്ം നടക്കുന്നുവെന്നും കെ.ടി ജലീൽ എം.എൽ.എ. ഡിവൈഎഫ്‌ഐ മലപ്പുറത്ത് സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.ടി ജലീൽ.
' ഒരു മതം എന്ന് പറയുന്നവർ പാകിസ്താനിലേക് നോക്കണം. ഒരു മതം തന്നെ ഭൂരിപക്ഷം ആയിട്ടും പാകിസ്താൻ വിഭജിക്കപ്പെട്ടു. മതത്തെ അടിസ്ഥാനമായി കരുതുന്നവർക്ക് ഉള്ള മുന്നറിയിപ്പ് ആണ് പാകിസ്താൻ'- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ജനങളെ ഭിന്നിപ്പിക്കാനുള്ള നീക്കം നടക്കുന്നെന്നും മുത്തലാഖ് ബിൽ അതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെരിതെ കോൺഗ്രസ് പ്രതികരിക്കാതെ നോക്കി നിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു. 'ചിലർ പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാൻ നടക്കുന്നുണ്ട്, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് മാപ്പ് എഴുതി നൽകിയാൽ മക്കത്ത് താമസിക്കാം എന്ന് ബ്രിട്ടീഷുകാര്‍ പറഞ്ഞു. അതിനേക്കാൾ എനിക്കിഷ്ടം ഇവിടെ മരിച്ചുവീഴുന്നത് ആണെന്നായിരുന്നു മറുപടി. അത് തന്നെയാണ് എവിടേക്ക് എങ്കിലും പോകാൻ ടിക്കറ്റ് എടുത്ത് കൊടുക്കുന്നവരോട് പറയാനുള്ളത്'- കെ.ടി ജലീൽ കൂട്ടിച്ചേർത്തു.
Adjust Story Font
16