പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്; സ്ഥാനാർഥിയെ നിശ്ചയിക്കാനാകാതെ എൽ.ഡി.എഫ്
സി.പി.എമ്മിന്റെ ഏക കൗൺസിലറായ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് നിലപാട് എടുത്തതോടെ സി.പി.എം പ്രതിസന്ധിയിൽ
പാലാ നഗരസഭ
പാലാ: വിവാദങ്ങൾക്ക് ഒടുവിൽ പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽ.ഡി.എഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ട് വർഷം സി.പി.എമ്മിനാണ് ചെയർമാൻ സ്ഥാനം. എന്നാല്‍ സി.പി.എമ്മിന്റെ ഏക കൗൺസിലറായ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് നിലപാട് എടുത്തതോടെ സി.പി.എം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
മൂന്ന് തവണ മാറ്റിവെച്ച പാർലമെന്‍ററി പാർട്ടി യോഗം ഇന്ന് രാവിലെ സ്ഥാനാർഥിയെ നിശ്ചയിക്കും. തുടർന്ന് 11 മണിക്ക് തെരഞ്ഞെടുപ്പ് നടക്കും. ബിനു പുളിക്കകണ്ടത്തെ സ്ഥാനാർഥി ആക്കിയാലും ഇല്ലെങ്കിലും എൽ.ഡി.എഫിൽ പൊട്ടിത്തെറികൾ ഉണ്ടായേക്കും.
പരസ്യ പ്രതികരണങ്ങൾക്ക് തയ്യാറാകാതെ രഹസ്യ നീക്കങ്ങളാണ് കേരള കോൺഗ്രസ് നടത്തുന്നത്. കേരള കോൺഗ്രസ് കൗൺസിലറെ ബിനു കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ് നീക്കം. അതിനിടെ കേരള കോൺഗ്രസ് മുന്നണി മര്യാദകൾ പാലിക്കുന്നില്ലെന്ന ആരോപണവുമായി സി.പി.ഐയും രംഗത്ത് വന്നു.
Adjust Story Font
16