പാലക്കാട് ലോറിയിൽ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചുമട്ടുതൊഴിലാളി മരിച്ചു
അപകടം സംഭവച്ചതിന് പിന്നാലെ ചില്ലിനിടയിൽ നിന്ന് മൊയ്തീൻകുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പാലക്കാട്: നഗരത്തിൽ ലോറിയിൽ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പാലക്കാട് ചുമട്ടുതൊഴിലാളി മരിച്ചു.
നരിക്കുത്തി സ്വദേശി മൊയ്തീൻകുട്ടിയാണ് മരിച്ചത്. നഗരത്തിലെ ഗ്ലാസ് വിൽപന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളിയിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിൽ നിന്ന് ചില്ല് ഇറക്കുന്നതിനിടെ ചില്ല് ചെരിഞ്ഞ് വീഴുകയായിരുന്നു. ഇതിനിടയിൽ കുടുങ്ങിയാണ് മൊയ്തീൻകുട്ടി മരിച്ചത്.
അപകടം സംഭവച്ചതിന് പിന്നാലെ ചില്ലിനിടയിൽ നിന്ന് മൊയ്തീൻകുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16