Quantcast

'ഹിജാബും തൊപ്പിയും പിടിച്ചു വലിച്ചു'; പാലക്കാട്ട് ബസ് യാത്രക്കാരിക്കും മകനും ജീവനക്കാരുടെ അധിക്ഷേപം

നാട്ടുകാർ പുതുനഗരത്തുവച്ച് ബസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Updated:

    11 May 2023 2:53 PM

Published:

11 May 2023 2:45 PM

Palakkad, Religious Hatred, Bus പാലക്കാട്, മതവിദ്വേഷം, ബസ്
X

പാലക്കാട്: ബസ് യാത്രക്കാരിയെയും 15 വയസുള്ള മകനെയും ബസ് ജീവനക്കാർ അധിക്ഷേപിച്ചതായി പരാതി. മുതലമട സ്വദേശി നൗഷാദ് ബീഗവും മകനുമാണ് ബസിലെ കണ്ടക്ടർ ആറുമുഖൻ, ക്ലീനർ മനോജ് എന്നിവർക്കെതിരെ പരാതി നൽകിയത്.

നൗഷാദ് ബീഗത്തിന്‍റെ ഹിജാബും മകന്‍റെ തൊപ്പിയും ജീവനക്കാർ പിടിച്ചു വലിച്ചു. മതവിദ്വേഷം പരത്തുന്ന തരത്തിൽ അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

സംഭവം അറിഞ്ഞ നാട്ടുകാർ പുതുനഗരത്തുവച്ച് ബസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡയാലിസിസിനായി ജില്ലാ ആശുപത്രിയിലേക്ക് പോകും വഴിയാണ് ഉമ്മക്കും മകനും ദുരനുഭവം ഉണ്ടായത്.

TAGS :

Next Story