പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളെ പരിഗണിക്കാൻ സിപിഎമ്മിൽ ആലോചന
സിപിഎം ജില്ലാ കമ്മറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമാണ് ബിനുമോൾ
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളെ പരിഗണിക്കാൻ സിപിഎമ്മിൽ ആലോചന. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് ധാരണയായത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ബിനു മോളുടേയും ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ നേതാവുമായ സഫ്ദർ ഷരീഫ് എന്നിവരുടേയും പേരുകളാണ് ഉയർന്നുവന്നത്. ഈ രണ്ടു പേരുമായിരിക്കും സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റി കൈമാറുക. ഇതിൽ പ്രഥമ പരിഗണന ബിനുമോൾക്കായിരിക്കും.
സിപിഎം ജില്ലാ കമ്മറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമാണ് ബിനുമോൾ. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചിബാവയുടെ മരുമകളാണ്.
Next Story
Adjust Story Font
16