11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് ജീവപര്യന്ത്യം കഠിന തടവ്
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
പാലക്കാട്: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് ജീവപര്യന്ത്യം കഠിന തടവും 2,00,000/- രൂപ പിഴയും. കഞ്ചിക്കോട് ചുള്ളിമട പടിഞ്ഞാറെക്കാട് വീട്ടിൽ കുമാരൻ (69 ) നാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്. പിഴ തുക ഇരയ്ക്ക് നൽകണം. അല്ലാത്ത പക്ഷം 2 വർഷം അധിക തടവ് അനുഭവിക്കണം.
2017 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് ചുള്ളിമട പടിഞ്ഞാറെക്കാട് എന്ന സ്ഥലത്ത് തെങ്ങിൻ തോട്ടത്തിനടുത്തുള്ള കനാലിലടുത്ത് കൂട്ടികൊണ്ടു പോയാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.
Next Story
Adjust Story Font
16