പാലക്കാട്ട് കോൺഗ്രസ് നേതാവ് സിപിഎമ്മിൽ ചേർന്നു
ബിജെപിയും കോൺഗ്രസും ചേർന്നാണ് നഗരസഭ ഭരിക്കുന്നതെന്ന് വിമർശനം
പാലക്കാട്: ജില്ലയിലെ കോൺഗ്രസ് നേതാവ് ഭാസ്കരൻ സിപിഐഎമ്മിൽ ചേർന്നു. മുന്നു തവണ നഗരസഭാ കൗൺസിലർ ആയിരുന്ന ഇയാൾ 13-ാം വാർഡായ പുത്തൂർ നോർത്തിൽ നിന്നാണ് മത്സരിച്ചിരുന്നത്. 2000-2005, 2010 -15, 2015 -2020 കാലങ്ങളിൽ കൗൺസിലർ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ വഹിച്ചയാളാണ് ഭാസ്കരൻ. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോൺഗ്രസും ബിജെപിയും ചേർന്ന സംയുക്ത മുന്നണിയാണ് നഗരസഭ ഭരിക്കുന്നത്, ബിജെപിയുടെ നഗരസഭാ ഭരണത്തിനെതിരേ മിണ്ടാൻ അനുവദിക്കുന്നില്ല, താൻ ബിജെപിയിൽ ചേർന്നെന്ന് സ്വന്തം പാർട്ടിക്കാർതന്നെ പ്രചരിപ്പിച്ചു, തന്നോട് ഇപ്പോഴും അയിത്തം കാണിയ്ക്കുന്നു എന്നീ കാരണങ്ങൾ കൊണ്ടാണ് താൻ പാർട്ടി വിടുന്നതെന്ന് ഭാസ്കരൻ പറഞ്ഞു.
Next Story
Adjust Story Font
16