പാലക്കാട് കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു
ബി.ജെ.പി, ആര്‍.എസ്.എസ് പ്രവർത്തകരാണ് അക്രമിച്ചതെന്ന് കോൺഗ്രസ്
പാലക്കാട് വടക്കഞ്ചേരി പാളയത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാളയം വീട്ടിൽ ശിവനെ തൃശ്ശൂർ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണത്തന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇന്ന് പുലർച്ചെ ഏഴരയോടെയാണ് പാളയം ശിവന് വെട്ടേറ്റത്. കഴുത്തിനും, കാലിനും, കൈക്കും വെട്ടേറ്റു. കൈയ്യിലും, കാലിലും പ്ലാസ്റ്റിക് സർജറി നടത്തണം. 2014 ൽ ശിവനെ ആക്രമിച്ച കേസിലെ പ്രതികളായ ബി.ജെ.പി പ്രവർത്തകർ തന്നെയാണ് ഇന്നും ആക്രമം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ ശിവനെ തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രമ്യാ ഹരിദാസ് എം.പി ആശുപത്രിയിലെത്തി. നേരത്തെ പാളയത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലെ വളർത്ത് മൃഗങ്ങളെ കൊന്ന് കെട്ടിതൂക്കിയിരുന്നു. പരിക്കേറ്റ പാളയം ശിവനിൽ നിന്നും പൊലീസ് മൊഴി എടുത്തു. വിശദമായ അന്വേഷണത്തിന് ശേഷമേ ആക്രമണത്തിന്‍റെ കാരണം വ്യക്തമാകൂവെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു.
Adjust Story Font
16