പാലക്കാട്ട് ഡിസിസി നിർദേശിച്ചത് കെ. മുരളീധരനെ; എഐസിസിക്ക് അയച്ച കത്ത് പുറത്ത്, അറിയില്ലെന്ന് സതീശൻ
ഏത് മണ്ഡലത്തിലേക്കും അനുയോജ്യനായ സ്ഥാനാർഥിയാണ് മുരളീധരനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ( ഡിസിസി ) നിർദേശിച്ചത് മുതിർന്ന നേതാവ് കെ. മുരളീധരനെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി എഐസിസിക്ക് അയച്ച കത്ത് പുറത്ത്.
അതേസമയം മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. സ്ഥാനാർഥി നിർണയ സമയത്ത് പലരുടെയും പേരുകൾ ഉയർന്നു വരുമെന്നും പല ഘടകങ്ങളെയും പരിഗണിച്ചാണ് തീരുമാനമെടുക്കുകയെന്നും സതീശൻ പറഞ്ഞു.
എന്നാൽ കെ. മുരമീധരനെ ഡിസിസി നിർദേശിച്ചിരുന്നുവെങ്കിൽ അതിൽ അത്ഭുതമില്ലെന്നാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. കേരളത്തിലെ ഏത് മണ്ഡലത്തിലേക്കും അനുയോജ്യനായ സ്ഥാനാർഥിയാണ് മുരളീധരനെന്നും തൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് ഉൾപ്പെടെ എല്ലാ നേതാക്കളും സജീവമാണെന്നും രാഹുൽ പറഞ്ഞു.
Adjust Story Font
16