മരണവീട്ടില്‍ കുഴിയെടുക്കുന്നതിനിടെ അയല്‍വാസി കുഴഞ്ഞുവീണു മരിച്ചു
മരിച്ച അയൽവാസി ഉമ്മറിന്‍റെ വീട്ടിൽ കുഴിയെടുക്കുന്നതിനിടെ മങ്കര താവളം സ്വദേശി വാസു കുഴഞ്ഞുവീഴുകയായിരുന്നു. പാലക്കാടാണ് സംഭവം
മരണ വീട്ടിൽ കുഴിയെടുക്കുന്നതിനിടെ 57 കാരൻ കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് മങ്കര താവളം സ്വദേശിയായ വാസുവാണ് മരിച്ചത്. പുലർച്ചെ മരിച്ച അയൽവാസി ഉമ്മറിന്‍റെ വീട്ടിൽ കുഴിയെടുക്കുന്നതിനിടെയാണ് വാസു കുഴഞ്ഞുവീണത്.
മൃതദേഹം കുളിപ്പുക്കുന്ന വെള്ളം ഒഴുക്കിവിടാനായി കുഴി എടുക്കുന്നതിനിടെയാണ് വാസുവിന് ദേഹാസ്വസ്ഥ്യം ഉണ്ടാകുന്നതും കുഴഞ്ഞുവീഴുന്നതും. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16