Quantcast

പാലക്കാട് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

ബസ് സ്റ്റോപിൽ കിടന്നുറങ്ങുകയായിരുന്ന മൈസൂർ സ്വദേശി പാർവതി ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    29 Nov 2024 3:05 AM

Published:

29 Nov 2024 2:58 AM

പാലക്കാട് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
X

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ബസ് സ്റ്റോപിൽ കിടന്നുറങ്ങുകയായിരുന്ന മൈസൂർ സ്വദേശി പാർവതി (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ചിറ്റൂർ ആലാംകടവിൽ ഇറച്ചിക്കോഴി കയറ്റിവന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ അമിത വേഗതയാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ലോറി ഡ്രൈവർ അജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.



TAGS :

Next Story