ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് ഡി.വൈ.എഫ്.ഐക്ക് പിഴ ചുമത്തുമെന്ന് പാലക്കാട് നഗരസഭ
നഗരസഭയുടെ അനുമതിയില്ലാതെ സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനാണ് പിഴ ചുമത്തിയത്.
DYFI
പാലക്കാട്: അനുമതിയില്ലാതെ പാലക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് പിഴ ചുമത്തുമെന്ന് പാലക്കാട് നഗരസഭ. പൊലീസിൽ പരാതി നൽകാനും ചെയർപേഴ്‌സൺ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. ബി.ജെ.പിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. പ്രദർശന സ്ഥലത്തേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. ഇത്തരത്തിൽ പരിപാടി നടത്തുമ്പോൾ നഗരസഭയിൽ ചെറിയ ഫീസ് അടച്ച് അനുമതി വാങ്ങണമെന്നാണ് നിയമം. അത് പാലിക്കാത്തതിനാൽ ഫീസിന്റെ മൂന്നിരട്ടി പിഴയായി ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം.
Next Story
Adjust Story Font
16