പാലക്കാട് പി. സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു
സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം
പാലക്കാട്: പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയായി ഡോ. പി സരിൻ മത്സരിക്കും. സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം. മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെ സരിൻ അറിയിച്ചു. നാളെ നടക്കുന്ന വാർത്ത സമ്മേളനത്തിൽ ഇടതുപക്ഷത്തിൻ്റെ പിന്തുണ തേടാനാണ് സരിന്റെ തീരുമാനം.
സരിനെ സ്ഥാനാർഥിയാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സരിൻ വരുന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. നിലവിൽ എൽഡിഎഫ് പാലക്കാട്ട് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇ. ശ്രീധരൻ നേട്ടമുണ്ടാക്കിയത് ബിജെപി വോട്ടുകൾകൊണ്ട് മാത്രമല്ല. സവർണ വോട്ടുകൾ ശ്രീധരനെ സഹായിച്ചിട്ടുണ്ട്. സരിന്റെ സിവിൽ സർവീസ് പ്രൊഫൈൽ തെരഞ്ഞെടുപ്പിൽ സഹായകരമാവുമെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിനെതിരെ നിൽക്കുന്ന കോൺഗ്രസുകാരുടെ വോട്ടുകളും സരിനിലൂടെ എൽഡിഎഫിലെത്തിക്കാനാവുമെന്നാണ് വിലയിരുത്തൽ.
Adjust Story Font
16