Quantcast

പാലക്കയം മരംകൊള്ളയിൽ കൂടുതൽ നടപടിയുമായി വനം വകുപ്പ്

വനഭൂമി കൈവശപ്പെടുത്തിയ കോട്ടോപാടം സ്വദേശി തൈക്കാട്ടിൽ മൂസക്ക് നോട്ടീസ് നൽകും

MediaOne Logo

Web Desk

  • Updated:

    2021-11-10 07:50:02.0

Published:

10 Nov 2021 1:51 AM GMT

പാലക്കയം മരംകൊള്ളയിൽ കൂടുതൽ നടപടിയുമായി വനം വകുപ്പ്
X

പാലക്കാട് പാലക്കയം മരംകൊള്ളയിൽ കൂടുതൽ നടപടിയുമായി വനം വകുപ്പ്.വനഭൂമി കൈവശപ്പെടുത്തിയ കോട്ടോപാടം സ്വദേശി തൈക്കാട്ടിൽ മൂസക്ക് നോട്ടീസ് നൽകും.രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ച സമയം അനുവദിക്കും.

മരംമുറിച്ചത് വനഭൂമിയിൽ നിന്ന് തന്നെയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 53 മരങ്ങളാണ് മൂസ വനഭൂമിയിൽ നിന്ന് മുറിച്ചത്.വനഭൂമിയിൽ നിന്നാണ് മരംമുറി നടന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെ തുടർ നടപടികൾ വേഗത്തിലാക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. രേഖകൾ പ്രകാരം വനം വകുപ്പിന്‍റെ ഭൂമിയാണ് എന്ന് വനം വകുപ്പും , തന്‍റെ ഭൂമിയാണെന്ന് തൈക്കാട്ടിൽ മൂസയും പറയുന്നുണ്ട്.

TAGS :

Next Story