Quantcast

'പാലക്കാട് നടന്നത് തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങൾ'- കെ കൃഷ്ണന്‍ കുട്ടി

'ബിജെപി ഇറങ്ങിപ്പോകാൻ തീരുമാനിച്ച് വന്നാൽ തടയാനാകില്ല'

MediaOne Logo

Web Desk

  • Updated:

    2022-04-18 13:03:24.0

Published:

18 April 2022 12:34 PM GMT

പാലക്കാട് നടന്നത് തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങൾ- കെ കൃഷ്ണന്‍ കുട്ടി
X

പാലക്കാട്: പാലക്കാട് നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ചുചേർത്ത സർവകക്ഷിയോഗം പൂർത്തിയായി. കൊലപാതകത്തിൽ പൊലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാവുമെന്നും തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങളാണ് നടന്നതെന്നും യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ബിജെപി ഇറങ്ങിപ്പോകാൻ തീരുമാനിച്ച് വന്നാൽ തടയാനാകില്ലെന്നും അവർ മുൻകൂട്ടി തിരുമാനിച്ചത് പ്രകാരമാണ് ഇറങ്ങി പോയതെന്നാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ജില്ലയിൽ സമാധാനം പുഃനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സമാധാനത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ബിജെപി ഇറങ്ങി പോയതിൽ വേദനയുണ്ട്. അവർക്ക് പരാതിയുണ്ടെങ്കിൽ കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകക്ഷിയോഗത്തിൽ തർക്കമുണ്ടായിട്ടില്ല. രണ്ടു സംഘടനകളെയും ജില്ലാ ഭരണകൂടം വീണ്ടും വിളിച്ച് സംസാരിക്കും. സമാധാനന്തരീക്ഷം പുനസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് കലക്ടറേറ്റിലാണ് വൈകീട്ട് മൂന്നരയോടെ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചത്. എന്നാൽ, കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോകുകയായിരുന്നു.

യോഗം ആരംഭിച്ചതിനു പിന്നാലെ തന്നെ എതിർപ്പ് അറിയിച്ച് ബി.ജെ.പി പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. യോഗത്തിന്റെ സംഘാടനത്തിൽ ബി.ജെ.പി പ്രതിനിധികൾ എതിർപ്പ് അറിയിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയും സി.പി.എം പ്രതിനിധിയും തമ്മിൽ തർക്കമാണെന്ന് ഇവർ ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടി തൃപ്തികരമല്ലെന്നും ഇതിനാൽ യോഗം വെറും പ്രഹസനമാണെന്നും ബി.ജെ.പി പ്രതിനിധികൾ ആരോപിച്ചു.

അക്രമ സംഭവങ്ങളുടെ തുടർച്ചയൊഴിവാക്കാൻ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സർവകക്ഷി സമാധാന യോഗം ചേർന്നത്. ബി.ജെ.പി, പോപ്പുലർ ഫ്രണ്ട് പ്രതിനിധികൾക്കൊപ്പം ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി പിടിയിലായി. ആറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് പിടിയിലായത്. അലിയാറിൽ നിന്ന് കാർ വാടകയ്ക്ക് എടുത്തയാളാണ് പാറ സ്വദേശി രമേശ്. ഇവർ മൂന്നുപേരും പൊലീസിൽ കീഴടങ്ങുകയായിരുന്നു.

TAGS :

Next Story