Quantcast

പാലക്കാട്ട് പൊലീസുകാര്‍ ഷോക്കേറ്റു മരിച്ച സംഭവം; വയലുടമ അറസ്റ്റില്‍

നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്

MediaOne Logo

Web Desk

  • Published:

    20 May 2022 7:43 AM GMT

പാലക്കാട്ട് പൊലീസുകാര്‍ ഷോക്കേറ്റു മരിച്ച സംഭവം; വയലുടമ അറസ്റ്റില്‍
X

പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. പന്നിക്ക് വൈദ്യുതി കെണിവെച്ച വയലുടമ എം.സുരേഷാണ് അറസ്റ്റിലായത്. നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് . കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.

പന്നിക്ക് വച്ച വൈദ്യുതി കെണിയിൽ നിന്നാണ് ഹവിൽദാറുമാരായ അശോകനും മോഹൻദാസിനും ഷോക്കേറ്റത്. പ്രതിയായ സുരേഷ് പന്നി വേട്ടക്കായി വീടിന്‍റെ അടുക്കളയിൽ നിന്നും ഇരുമ്പ് കമ്പിയിലേക്ക് വൈദ്യൂതി കണക്ഷൻ നൽകി. ഇതിൽ പൊലീസുകാർ അകപ്പെടുകയായിരുന്നു. നരഹത്യ, തളിവ് നശിപ്പിക്കൽ , അനധികൃതമായി വൈദ്യൂതി ഉപയോഗം ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്താണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. താൻ തനിച്ചാണ് മൃതദേഹം മാറ്റിയതെന്നാണ് സുരേഷ് മൊഴി നൽകിയിട്ടുള്ളത്. കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. കാട്ടുപന്നികളെ വേട്ടയാടി മാംസം വിൽക്കുകയാണ് പ്രതി ലക്ഷ്യം വെച്ചത് . 2016ൽ കാട്ടുപന്നികളെ വേട്ടയാടിയ കേസിൽ സുരേഷിനെതിരെ വനംവകുപ്പ് കേസുണ്ട്.



TAGS :

Next Story