Quantcast

മീഡിയവണിന് ഐക്യദാർഢ്യവുമായി പാലക്കാട് പൗരസമിതി

എതിർശബ്ദങ്ങൾ ഇല്ലായ്മ ചെയ്യുന്നത് ഫാസിസത്തിന്റെ രീതിയാണെന്ന് മുൻ എംഎൽഎ കെ.കെ ദിവാകരൻ

MediaOne Logo

Web Desk

  • Published:

    1 Feb 2022 9:32 AM GMT

മീഡിയവണിന് ഐക്യദാർഢ്യവുമായി പാലക്കാട് പൗരസമിതി
X

മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യവിരുദ്ധവും ഫാസിസത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ആക്കം കൂട്ടുന്നതുമാണെന്ന് മുൻ എംഎൽഎ കെ.കെ ദിവാകരൻ പറഞ്ഞു. പാലക്കാട് പൗരസമിതി ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിർശബ്ദങ്ങൾ ഇല്ലായ്മ ചെയ്യുന്നത് ഫാസിസത്തിന്റെ രീതിയാണെന്നും ഇത്തരം ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ സമൂഹമനസ്സാക്ഷി ഒറ്റക്കെട്ടായി നിന്ന് എതിർത്തു തോൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം കൃഷ്ണൻകുട്ടി(സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി), വി രാമചന്ദ്രൻ(ഡി.സി.സി സെക്രട്ടറി), എം.എം ഹമീദ്(മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്), അഡ്വ. ഗിരീഷ് നെച്ചുള്ളി(സാമൂഹിക പ്രവർത്തകൻ), റെയ്മണ്ട് ആന്റണി, ശിവരാജേഷ്(കേരള കോൺഗ്രസ്), പി. ലുഖ്മാൻ(വെൽഫയർ പാർട്ടി), ഷാജി(വിസ്ഡം), നസീർ(കെ.എൻ.എം), ഷാഹുൽ ഹമീദ്(പി.ഡി.പി), നീളിപ്പാറ മാരിയപ്പൻ(ആദിവാസി നേതാവ്), നൗഷാദ് ഇബ്രാഹീം(സോളിഡാരിറ്റി), സാജിദ് അജ്മൽ(മീഡിയവൺ റിപ്പോർട്ടർ) ചടങ്ങിൽ സംസാരിച്ചു.

പാലക്കാട് പൗരസമിതി കൺവീനറും പാലക്കാട് നഗരസഭാ അംഗവുമായ എം സുലൈമാൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് കെ.എ അബ്ദുസ്സലാം സമാപന പ്രസംഗം നടത്തി.

TAGS :

Next Story