Quantcast

പാലക്കാട് റെയ്ഡ്; KPM ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ തേടി പൊലീസ് പരിശോധന

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് മൂന്ന് മുന്നണികളും ഇന്നലെ മുതൽ ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    6 Nov 2024 9:55 AM GMT

പാലക്കാട്  റെയ്ഡ്; KPM ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ തേടി പൊലീസ് പരിശോധന
X

പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലിൽ വീണ്ടും പൊലീസ് റെയ്ഡ്. സിഐ ആദം ഖാന്റെ നേതൃത്തിലുള്ള സംഘമാണ് ഹോട്ടലിലെത്തിയത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിലെ പരിശോധന. ബുധനാഴ്ച പുർച്ചെ നടന്ന നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് പൊലീസ് നടപടി.

കോൺഗ്രസ് നേതാക്കളുടെ റൂമിലെത്തിയ പണം പുറത്തേക്ക് പോയി എന്നാണ് ബിജെപി, ആരോപണം. പണം ഹോട്ടലിൽ എത്തി എന്നത് ആരോപണമാണ്, സത്യം അറിയാനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് പരിശോധനയിലേക്ക് പൊലീസ് തിരിഞ്ഞത്. ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ബിജെപിയും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് ശേഖരണത്തിനായി ഹോട്ടലിൽ നടപടികൾ ആരംഭിച്ചു. മൂന്ന് മുന്നണികളെ സംബന്ധിച്ചും സിസിടിവി ദൃശ്യങ്ങൾ വിലപ്പെട്ടതാണ്.

ഇതിനിടെ കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വിവാദം കത്തുകയാണ്. ചൊവ്വാഴ്ച അർധരാത്രിയോടെ പൊലീസ് ഒരു മുന്നറിയിപ്പുമില്ലാതെ വനിതാ നേതാക്കളുടെയടക്കം മുറിയിലെത്തി പരിശോധന നടത്തിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ബിന്ദു കൃഷ്ണയുടെ മുറിയിൽ പരിശോധന നടത്തിയ പൊലീസ് ഷാനിമോൾ ഉസ്മാന്റെ മുറിയിലെത്തിയപ്പോൾ അവർ മുറി തുറക്കാൻ താമസിച്ചുവെന്നാണ് സിപിഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഷാനിമോൾ.

അതിനിടെ സിപിഎം-ബിജെപി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയായി. കോൺഗ്രസ്-സിപിഎം പ്രവർത്തകർ പലതവണ ഏറ്റുമുട്ടി. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഹോട്ടലിലുണ്ട് എന്നായിരുന്നു സിപിഎം-ബിജെപി ആരോപണം. അതിനിടെ താൻ കോഴിക്കോട്ടാണെന്ന് അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് ലൈവിലെത്തി. കാന്തപുരത്തെ കാണുന്നതിനാണ് കോഴിക്കോട്ട് എത്തിയതെന്നും നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ചയാണെന്നും രാഹുൽ വിശദീകരിച്ചു

എ.എ റഹീമും എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണയും ചേർന്ന് തയ്യാറാക്കിയ തിരക്കഥയാണ് റെയ്ഡ് എന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോപണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കോൺഗ്രസ് പ്രവർത്തകർ റെയ്ഡ് തടഞ്ഞിട്ടില്ല. ഒരു പരാതിയുമില്ലെന്നും റെയ്ഡിൽ പണം കിട്ടിയിട്ടില്ലെന്നും പൊലീസ് തന്നെ പറഞ്ഞു. കേരളാ പൊലീസ് തന്റെ നിയന്ത്രണത്തിലല്ല. ഒരു പാർട്ടിക്കാരെപ്പോലെ എ.എ റഹീമും പ്രഫുൽ കൃഷ്ണയും ഒരുമിച്ചാണ് സമരം നയിച്ചതെന്നും രാഹുൽ ആരോപിക്കുന്നു.

TAGS :

Next Story