Quantcast

പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

MediaOne Logo

Web Desk

  • Published:

    16 Nov 2021 1:12 AM GMT

പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്
X

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം വാളയാര്‍ - തൃശൂര്‍ ഹൈവേയില്‍ പ്രവേശിച്ചെന്ന് വ്യക്തമായതിനാല്‍ ഹൈവേ കേന്ദ്രീകരിച്ച് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.


പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യയും പൊലീസ് തള്ളുന്നില്ല. വെള്ള മാരുതി കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന ദൃക്സാക്ഷി മൊഴികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കാറിന്‍റെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.


Palakkad RSS worker killed; Police have intensified their investigation

TAGS :

Next Story