പാലക്കാട് ശ്രീനിവാസൻ വധം; കൊലയാളികളെത്തിയ സ്‌കൂട്ടർ കണ്ടെത്തി
മണ്ണൂർ മുളയംകുഴിയിലെ റബ്ബർ തോട്ടത്തിൽ നിന്നാണ് സ്‌കൂട്ടർ പിടിച്ചെടുത്തത്
പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്തി.വെളുത്ത നിറത്തിലുള്ള ആക്ടീവയാണ് കണ്ടെത്തിയത്. മണ്ണൂർ മുളയംകുഴിയിലെ റബ്ബർ തോട്ടത്തിൽ നിന്നാണ് സ്‌കൂട്ടർ പിടിച്ചെടുത്തത്.
മൂന്ന് ഇരുചക്രവാഹനങ്ങളിലായി ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയത്.ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.ഇന്നലെ അറസ്റ്റിലായ ഇക്ബാലായിരുന്നു സ്‌കൂട്ടർ ഓടിച്ചിരുന്നത്. ഇക്ബാലിന് പുറകിലിരുന്ന വ്യക്തിയാണ് ശ്രീനിവാസനെ വെട്ടിയത്.
അതേ സമയം ശ്രീനിവാസന്റെ കൊലപാതകത്തിൽ കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അറസ്റ്റ് ചെയ്ത അബ്ദുൾ റഹ്‌മാൻ എന്ന ഇഖ്ബാലുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. കൊലപാതകം നടന്ന സ്ഥലത്തും, പ്രതികൾ ഒളിവിൽ കഴിഞ്ഞയിടത്തുമാണ് തെളിവെടുപ്പ് നടത്തുന്നത്.
Adjust Story Font
16