Quantcast

കിടപ്പു രോഗിയായ 71കാരനെ വീടിനുള്ളിൽ കയറി കടിച്ചു; പാലക്കാട്ട് തെരുവ് നായ ആക്രമണം

എത്ര പേർക്ക് നായയുടെ കടിയേറ്റു എന്നതിൽ സ്ഥിരീകരണമില്ല

MediaOne Logo

Web Desk

  • Updated:

    2023-07-23 09:52:45.0

Published:

23 July 2023 8:23 AM GMT

Palakkad stray dog attack
X

പാലക്കാട്‌: ഒലശ്ശേരിയിൽ തെരുവ് നായ ആക്രമണം. 71 കാരനായ കിടപ്പ് രോഗിയെ അടക്കം നിരവധിപേരെ നായ കടിച്ചു. എത്ര പേർക്ക് നായയുടെ കടിയേറ്റു എന്നതിൽ സ്ഥിരീകരണമില്ല.

വളരെ നാളുകളായി കിടപ്പിലായിരുന്ന കുട്ടിയപ്പനെ തുറന്നിട്ട വാതിലിലൂടെ മുറിക്കകത്ത് കയറിയാണ് നായ ആക്രമിച്ചത്. കൈക്കും കാലിനും പരിക്കേറ്റ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നായ കടിക്കാതിരിക്കാൻ ഓടുന്നതിനിടെ നിലത്ത് വീണും പലർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചതായാണ് വിവരം.

TAGS :

Next Story