Quantcast

പാലക്കാട് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭംവം; പട്ടിക ജാതി-പട്ടിക വർഗ കമ്മീഷൻ കേസെടുത്തു

ബീനയുടെ അമ്മ ഫീസടയ്ക്കാനായി കോളജിലെത്തിയിരുന്നെങ്കിലും സമയം വൈകിയതിനാൽ ഫീസ് അടയ്ക്കാൻ സാധിച്ചിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2022-02-01 14:21:33.0

Published:

1 Feb 2022 2:19 PM GMT

പാലക്കാട് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭംവം; പട്ടിക ജാതി-പട്ടിക വർഗ കമ്മീഷൻ കേസെടുത്തു
X

പാലക്കാട് ഉമ്മിനിയൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പട്ടിക ജാതി പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. നിശ്ചിത സമയത്ത് പരീക്ഷാ ഫീസടയ്ക്കാൻ കഴിയാത്തതിൽ മനം നൊന്ത് കഴിഞ്ഞ ദിവസമാണ് ബീന എന്ന ബികോം വിദ്യാർഥിനി തൂങ്ങിമരിച്ചത്. പാലക്കാട് എം.ഇ.എസ് വിമൻസ് കോളേജിലെ ബികോം അവസാന വർഷ വിദ്യാർഥിനിയായിരുന്നു ബീന.

പത്താം തിയതി ആയിരുന്നു പരീക്ഷാ ഫീസ് അടക്കേണ്ട അവസാന തിയതി. ബീനയുടെ അമ്മ ഫീസടയ്ക്കാനായി കോളജിലെത്തിയിരുന്നെങ്കിലും സമയം വൈകിയതിനാൽ ഫീസ് അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് സഹോദരൻ ബിജു വ്യക്തമാക്കിയത്. അതേസമയം ഫീസടയ്‌ക്കേണ്ട തിയതി നിശ്ചയിച്ചത് സർവകലാശാലയാണെന്നും കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്നും പാലക്കാട് എം.ഇ.എസ് പ്രിൻസിപ്പൽ പി.അനിൽ പറഞ്ഞു. അഞ്ചാം തിയതിയാണ് പരീക്ഷ നടക്കുന്നത്. ജനുവരി പത്തിനായിരുന്നു പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തിയതി. സർവകലാശാലക്ക് ഓൺലൈനായും ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങൾ വഴിയും കോളേജ് തലത്തിൽ ഒന്നിച്ചും ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്. പഠിത്തം അവസാനിപ്പിക്കുകയാണെന്നാണ് ഫീസ് അടക്കാത്തതിൻറെ കാരണമായി മരണപ്പെട്ട ബീന അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

TAGS :

Next Story