പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു
പാലക്കാട് കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്.
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം മൂന്നു സഹോദരികൾ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. റിൻഷി (18), നിഷിത (26), റമീഷ ( 23 ) എന്നിവരാണ് മരിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു സഹോദരി മുങ്ങുകയും രക്ഷിക്കാൻ ഇറങ്ങിയ മറ്റു രണ്ടുപേരും അപകടത്തിൽ പെടുകയായിരുന്നു. ബഹളം കേട്ടു ഓടി എത്തിയ നാട്ടുകാരാണ് ഇവരെ കരയ്ക്കെത്തിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16