Quantcast

പാലക്കാട് ട്രോളി വിവാദം; കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു

ഷാനിമോൾ ഉസ്മാൻ‍, ബിന്ദു കൃഷ്ണ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-12-07 13:53:21.0

Published:

7 Dec 2024 12:50 PM GMT

പാലക്കാട് ട്രോളി വിവാദം; കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു
X

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല ട്രോളി വിവാദത്തിൽ കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു. കോൺ​ഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ‍, ബിന്ദു കൃഷ്ണ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ് സിപിഎം അപമാനിക്കാൻ ശ്രമിച്ചതെന്ന് ഇരുവരും പ്രതികരിച്ചു.

വിവാദത്തിൽ നവംബർ 7ന് കോൺഗ്രസ് വനിതാ നേതാക്കൾ ഡിജിപിക്ക് നൽകിയ പരാതിയിൽ ആണ് മൊഴിയെടുത്തത്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് വനിതാ എസ്ഐയുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം ആണ് മൊഴിയെടുക്കാൻ എത്തിയത്. ആലപ്പുഴയിലെ വീട്ടിൽവെച്ചാണ് മുൻ എംഎൽഎ ഷാനിമോൾ ഉസ്മാന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു.

കൊല്ലത്തെ വീട്ടിൽ എത്തിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണയുടെ മൊഴി രേഖപെടുത്തിയത്. പാതിരാ പരിശോധന ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.

TAGS :

Next Story