പാലക്കാട്ടെ UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
കോണ്‍ഗ്രസിനെയാണ് സിപിഎം മുഖ്യശത്രുവായി കാണുന്നതെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃയോഗം
പാലക്കാട്: പാലക്കാട്ടെ UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് പാലക്കാട് പാർവതി കല്യാണ മണ്ഡപത്തിൽ നടക്കുന്ന കൺവെൻഷൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുള്ള UDF നേതാക്കളും കൺവെൻഷനിൽ സംസാരിക്കും.
ചേലക്കര യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനും ഇന്ന് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. കൺവെൻഷനു മുൻപ് നഗരത്തിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ് ഷോ ഉണ്ട്.
അതേസമയം, കോണ്‍ഗ്രസിനെയാണ് സിപിഎം മുഖ്യശത്രുവായി കാണുന്നതെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃയോഗം. ബിജെപിയോട് സിപിഎമ്മിനുള്ളത് മൃദുസമീപനമാണെന്നും കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം വിലയിരുത്തി. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം യോഗം പങ്കുവെച്ചു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും തീരുമാനിച്ചു. കെപിസിസി ഭാരവാഹികള്‍ക്കും രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതല കെപിസിസി നിശ്ചയിച്ച് നൽകുകയും ചെയ്തു. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും യോഗത്തിൽ പങ്കെടുത്തു.
Adjust Story Font
16