Quantcast

വി.ഡി സതീശന് ധാര്‍ഷ്ട്യം; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും: എ. കെ ഷാനിബ്

വി.ഡി സതീശനും ഷാഫി പറമ്പിലും ഏകാധിപതികളെ പോലെയാണ് പാര്‍ട്ടിയില്‍ പെരുമാറുന്നത് എന്ന് എ. കെ ഷാനിബ്

MediaOne Logo

Web Desk

  • Published:

    22 Oct 2024 6:38 AM GMT

വി.ഡി സതീശന് ധാര്‍ഷ്ട്യം; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും: എ. കെ ഷാനിബ്
X

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ധാര്‍ഷ്ട്യവും അഹങ്കാരവുമാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. കെ ഷാനിബ്. കഴിഞ്ഞ നാല് വര്‍ഷമായി തന്നെ പാര്‍ട്ടിയില്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ വി.ഡി സതീശന് മറുപടിയായാണ് ഷാനിബിന്റെ പ്രതികരണം.

പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും എ.കെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത ആളാണ് വി.ഡി സതീശനെന്നും നിലപാട് പറയുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന സമീപനമാണ് അദ്ദേഹത്തിനെന്നും ഷാനിബ് ആരോപിച്ചു.

ബിജെപിയെ ഏതെല്ലാം രീതിയില്‍ സഹായിക്കാന്‍ സാധിക്കും എന്നാണ് സതീശന്‍ നോക്കുന്നത്. വി. ഡി സതീശനും ഷാഫി പറമ്പിലും ഏകാധിപതികളെ പോലെയാണ് പാര്‍ട്ടിയില്‍ പെരുമാറുന്നത് എന്ന് എ. കെ ഷാനിബ്. വാട്‌സാപ്പില്‍ ഷാഫി അയച്ചുകൊടുക്കുന്നത് മാത്രമേ അദ്ദേഹം അറിയുന്നുള്ളു. വി.ഡി സതീശന്‍ തീരുമാനിക്കുന്നു, ഷാഫി അത് നടപ്പിലാക്കുന്നു എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ഷാനിബ് പറഞ്ഞു.

പി വി അൻവർ നേരിട്ട് തന്നെ ബന്ധപ്പെട്ടിട്ടില്ല. എന്നാൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അൻവറിനെ പ്രകോപിപ്പിച്ച് ബിജെപിയെ സഹായിക്കാനാണ് വി.ഡി സതീശൻ ശ്രമിക്കുന്നത്. ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രി പദത്തിലേക്ക് എത്താനാണ് അദ്ദേഹത്തിന്റെ നീക്കമെന്നും ഷാനിബ് ആരോപിച്ചു.

TAGS :

Next Story