പാലക്കാട് സൂര്യാതപമേറ്റ് സ്ത്രീ മരിച്ചു
കനാലിൽ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ സൂര്യാതപം ഏറ്റ് സ്ത്രീ മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്‌മി (90) ആണ് മരിച്ചത്. കനാലിൽ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്.
കഴിഞ്ഞ ദിവസമാണ് ലക്ഷ്‌മി മരിച്ചത്. ഇവരുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മരണകാരണം സൂര്യാതപമേറ്റ് തന്നെയെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ പാലക്കാട് ജില്ലയിൽ ജാഗ്രത കൂടുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നിർജലീകരണം മൂലം അട്ടപ്പാടിയിൽ അടക്കം ജില്ലയിൽ രണ്ടുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതോടെ ചൂട് കാരണം ജില്ലയിലുണ്ടായ മരണങ്ങൾ മൂന്നായി.
ചൂടു കൂടിയതോടെ പാലക്കാട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്‌ണതരംഗം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് 5.30നായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തുതന്നെ ഇതാദ്യമായാണ് ഏതെങ്കിലുമൊരു പ്രദേശത്ത് ഉഷ്‌ണതരംഗം പ്രഖ്യാപിക്കുന്നത്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് ആണ്. വേനൽമഴ കാര്യമായി പെയ്യാനും സാധ്യതയില്ലാത്തനിലാൽ അടുത്തെങ്ങും ഉഷ്‌ണം ശമിക്കില്ലെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ജില്ലയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ചൂട് കൂടുന്നു; പക്ഷാഘാതവും; ആശങ്കയായി 30 വർഷത്തെ കണക്കുകൾ
Adjust Story Font
16