Quantcast

പാലക്കാട് രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ജില്ലയിൽ വലിയ തോതിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിലാകുന്നത്

MediaOne Logo

Web Desk

  • Published:

    24 Aug 2022 2:13 PM GMT

പാലക്കാട് രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
X

പാലക്കാട്: രണ്ടുകോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി പാലക്കാട് യുവാവ് പിടിയിൽ. മലപ്പുറം ആലങ്കോട് കോക്കൂർ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. വാളയാർ ചെക്ക്പോസ്റ്റിലെ വാഹന പരിശോധനയിലാണ് ബസ് യാത്രികനായ വിഷ്ണുവിൽ നിന്ന് ഒരു കിലോ 849 ഗ്രാം ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്. ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടൽ ജീവനക്കാരനാണ് വിഷ്ണു.

തൃശൂരുള്ള സുഹൃത്തിന് നൽകാനാണ് ഹാഷിഷ് ഓയിൽ വാങ്ങിയതെന്നാണ് മൊഴി. ഇയാളുടെ സുഹൃത്തിനെ കുറിച്ച് എക്സൈസ് അന്വേഷിച്ച് വരികയാണ്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ജില്ലയിൽ വലിയ തോതിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിലാകുന്നത്.

TAGS :

Next Story