Quantcast

പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്

എറണാകുളം വിട്ടുപോകരുതെന്ന നിബന്ധനയിലാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-07-19 06:18:20.0

Published:

19 July 2021 6:16 AM GMT

പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്
X

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ്. എറണാകുളം വിട്ടുപോകരുതെന്ന നിബന്ധനയിലാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്.

ഇളവ് ആവശ്യപ്പെട്ട് വി.കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ജില്ല വിട്ടു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. കേസെടുത്തതിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, മറ്റു ജാമ്യ വ്യവസ്ഥകള്‍ നിലനില്‍ക്കും.

2020 നവംബറിലാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ഇബ്രാഹിംകുഞ്ഞിന് ജാമ്യ് അനുവദിച്ചത്.

TAGS :

Next Story