പാലാരിവട്ടം പാലം അഴിമതി: എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഒ.സൂരജ് സമർപ്പിച്ച ഹർജി ഹൈകോടതി തള്ളി
കേസിലെ ഒന്നാം പ്രതിയാണ് സൂരജ്, പ്രോസിക്യൂഷന്റെ അനുമതിയില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന സൂരജിന്‍റെ വാദം കോടതി തള്ളി
പാലാരിവട്ടം പാലം അഴിമതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഒ സൂരജ് നൽകിയ ഹർജി ഹൈകോടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് സൂരജ്. പ്രോസിക്യൂഷന്റെ അനുമതിയില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന സൂരജിന്‍റെ വാദം കോടതി തള്ളി.
അഴിമതി നിരോധന നിയമത്തിലെ പതിനേഴാം വകുപ്പ് പ്രകാരം പൊതുസേവകനായ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ടി.ഒ സൂരജ് കോടതിയെ അറിയിച്ചു. നടപടി ക്രമങ്ങൾ പാലിച്ചാണ് സൂരജിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് കോടതിയിലെ സർക്കാർ നിലപാട്.
കേസിൽ നിരവധി പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്നും അതുകൊണ്ട് എഫ്.ഐ.ആർ റദ്ദാക്കാനാവില്ലെന്നും ഉത്തരവിൽ ഹൈകോടതി വ്യക്തമാക്കി. ടി.ഒ.സൂരജ് അഴിമതിപണം ഉപയോഗിച്ച് എറണാകുളം ഇടപ്പള്ളിയിൽ ഭൂമി വാങ്ങിയിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് സൂരജിന്‍റെ ഹർജി ഹൈകോടതി തള്ളിയത്.
Adjust Story Font
16