Quantcast

ഫലസ്തീൻ; പ്രതിരോധം ഭീകരതയല്ല: ഹുസൈൻ മടവൂർ

ഫലസ്തീൻ ചരിത്രം പഠിക്കാതെ ഫലസ്തീനികളെ ഭീകരന്മാർ എന്ന് വിളിക്കുന്നത് ക്രൂരതയാണെന്നും ഹുസൈൻ മടവൂർ

MediaOne Logo

Web Desk

  • Updated:

    2023-11-03 13:32:51.0

Published:

3 Nov 2023 9:57 AM GMT

Palestine; Defense is not terrorism: Palayam Imam Hussain Madavoor
X

ആക്രമണങ്ങളെ ചെറുക്കുന്നത് ഭീകതയല്ലെന്നും, ഫലസ്തിനികൾക്ക് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷനും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ. പതിറ്റാണ്ടുകളായി ഫലസ്തീനികൾ സയണിസത്തിന്റെ ക്രൂരതയാൽ കഷ്ടപ്പെടുകയാണെന്നും ഇസ്രയേൽ അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യുന്ന ഫലസ്തീനികൾ സ്വാതന്ത്ര്യ സമര പോരാളികളാണെന്നും പാളയത്ത് ജുമുഅ ഖുതുബ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

"ഏഴര പതിറ്റാണ്ട് കാലമായി ഫലസ്തീനികൾ സയണിസത്തിൻ്റെ ക്രൂരതയാൽ കഷ്ടപ്പെടുകയാണ്. ഇസ്രയേലിൻ്റെ അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യുന്ന ഫലസ്തീനികൾ സ്വാതന്ത്ര്യ സമര പോരാളികളാണ്. അതിനാൽ അവർ ഭീകരവാദികളല്ല. എന്താണ് ഭീകരത എന്നതിന് ലോകമംഗീകരിച്ച നിർവചനമുണ്ട്. അത് കൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇത് വരെ ഫലസ്തീനിൽ പൊരുതുന്ന ഒരു പാർട്ടിയെയും ഭീകരപട്ടികയിൽ ഉൾപ്പെടുത്താത്തത്. ഹമാസിനോട് യോജിക്കാം, വിയോജിക്കാം. അത് കൊണ്ടൊന്നും ഇപ്പോൾ നടക്കുന്ന യുദ്ധം ഭീകരതയാണെന്ന് പറയുന്നത് ശരിയല്ല.

അത് കൊണ്ട് തന്നെയാണ് വ്യത്യാസം നോക്കാതെ നിരവധി ലോക രാഷ്ട്രങ്ങൾ ഫലസ്തീൻ പോരാളികൾക്കൊപ്പം നിൽക്കുന്നത്‌. സൗദിയും ഇറാനും എല്ലാ അറബ് രാഷ്ട്രങ്ങളും ലോക ഇസ്ലാമിക പണ്ഡിതസഭകളും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടൺ ബ്രിട്ടീഷുകാരുടേതാണെന്നത് പോലെ ഫലസ്തീൻ ഫലസ്തീനികളുടേതാണ് എന്ന ഗാന്ധിജിയുടെ പ്രഖ്യാപനം നീതിയുടെ ശബ്ദമാണ്. ഇന്ത്യയിലെ ജനങ്ങളും എല്ലാ മതേതര പാർട്ടികളും ഫലസ്തീൻ പക്ഷത്താണ്.

ഇങ്ങോട്ട് യുദ്ധം ചെയ്യുകയും വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നവരെ ചെറുത്ത് നിൽക്കുന്നത് കുറ്റമല്ലെന്ന് ഖുർആൻ പറയുന്നുണ്ട്. സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ചെറുത്ത് നിൽപിൽ മരണം വരിക്കേണ്ടി വന്നാൽ അത് രക്ത സാക്ഷ്യമാണെന്ന് (ശഹീദ്) മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്". അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീൻ ചരിത്രം പഠിക്കാതെ ഫലസ്തീനികളെ ഭീകരന്മാർ എന്ന് വിളിക്കുന്നത് ക്രൂരതയാണെന്ന് കൂട്ടിച്ചേർത്ത ഇമാം ഫലസ്തീനികൾക്ക് വേണ്ടി പള്ളിയിൽ പ്രത്യേക പ്രാർഥനയും നടത്തി.


TAGS :

Next Story